ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ പഞ്ചായത്ത് രാജ് അസിസ്റ്റന്റ് എൻജിനീയറും കുടുംബവും ഗോദാവരി പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഷൂട്ടിങ് പരിശീലകൻ പിടിയിൽ. ഓഗസ്റ്റ് 16ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പഞ്ചായത്ത് രാജ് അസിസ്റ്റന്റ് എൻജിനീയർ തില്ലാപുഡി നൂകരാജു, ഭാര്യ മീന, മകൾ സൗജന്യ എന്നിവരാണ് രാജമഹേന്ദ്രാവരത്തെ റോഡ് കം റെയിൽ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. ഈ ദാരുണ സംഭവവുമായി ബന്ധപ്പെട്ട് ഷൂട്ടിങ് കോച്ചായ ഷെയ്ഖ് സാദിക് ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മരിച്ച നൂകരാജുവിനെയും കുടുംബത്തെയും പ്രതിയായ സാദിക് ഖാൻ മതംമാറ്റാൻ നിരന്തരം ശ്രമിച്ചിരുന്നതായും കൊലപാതകത്തിനും കവർച്ചയ്ക്കും ഇയാൾ പ്രേരിപ്പിച്ചതാെയുമാണ് പ്രധാന ആരോപണം. ഈ വിവരങ്ങൾ വ്യക്തമാക്കുന്ന നൂകരാജുവിന്റെ ആത്മഹത്യക്കുറിപ്പ് അന്വേഷണ സംഘം കണ്ടെടുത്തു.
വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളെ കണ്ടെത്താനായി ആകെ 10 പൊലീസ് സംഘങ്ങളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
പ്രതിയായ സാദിക് ഖാനുമായി എൻജിനീയറുടെ കുടുംബത്തിന് രണ്ട് വർഷത്തെ പരിചയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നൂകരാജുവിന്റെ മകൾ സൗജന്യയുടെ മകൻ പഠിക്കുന്ന വിദ്യാലയത്തിലെ ഷൂട്ടിങ് പരിശീലകനാണ് അറസ്റ്റിലായ സാദിക് ഖാൻ.
നൂകരാജുവിന്റെ കുറിപ്പിൽ പറയുന്ന ഗുരുതര ആരോപണങ്ങളെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. അതേസമയം, ഈ സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചനയും രാജ്യാന്തര ബന്ധങ്ങളുമുണ്ടെന്നും അതിനാൽ സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്നും മുൻ എംപി വിജയസായി റെഡ്ഡി ആവശ്യപ്പെട്ടു.
മതപരിവർത്തനം, കവർച്ച, തോക്ക് വിതരണം, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്ന പത്തംഗ സംഘത്തിലെ കണ്ണിയാണ് ഖാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

