കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് സംഭവം അരങ്ങേറിയത്. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ബിജില എന്ന യുവതിയെയാണ് ബസ് ജീവനക്കാർ ദേശീയപാതയിലെ ഉയരപ്പാതയിൽ ഇറക്കിവിട്ടത്.
കോഴിക്കോട്ടുനിന്നും കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന ‘കൃതിക’ എന്ന ബസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. തിക്കോടി ടൗണിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇതിന് തയ്യാറായില്ലെന്ന് യുവതി വ്യക്തമാക്കി.
സർവീസ് റോഡ് വഴി പോകേണ്ട ബസ്, യാത്രക്കാരിയുടെ അഭ്യർത്ഥനകൾ അവഗണിച്ച് ഉയരപ്പാതയിൽ നിർത്തി അവരെ പുറത്തിറക്കുകയായിരുന്നു.
രാത്രി സമയത്ത് വിജനമായ ദേശീയപാതയിൽ വഴി കാണാതെ പകച്ചുനിന്ന യുവതിയെ, അതുവഴിയെത്തിയ നാട്ടുകാരാണ് ശ്രദ്ധിച്ചത്. തുടർന്ന്, ഇരുമ്പ് കോണി ഉപയോഗിച്ചാണ് ഇവരെ താഴെ എത്തിച്ചത്.
സംഭവത്തിൽ പയ്യോളി പൊലീസിൽ യുവതി ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

