നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഈ വർഷത്തെ ഓണാഘോഷം തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായി മാറി. പതിവിന് വിപരീതമായി ഇത്തവണ മഹാബലിയുടെ വേഷമണിഞ്ഞ് വേദിയിലെത്തിയത് ആശുപത്രിയിലെ നഴ്സിങ് ഓഫിസറായ ജോയ്സ് ജോസഫ് ആണ്.
സാധാരണയായി പുരുഷന്മാരാണ് മാവേലി വേഷം ധരിക്കാറുള്ളതെങ്കിലും, ആ കീഴ്വഴക്കം തിരുത്തിക്കുറിക്കാൻ 38 വയസ്സുകാരിയായ ജോയ്സ് തയ്യാറാകുകയായിരുന്നു. അവസാന നിമിഷം മറ്റ് ചിലർ മാവേലി വേഷത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്നാണ് ജോയ്സ് ഈ ദൗത്യം സ്വയം ഏറ്റെടുത്തത്.
‘ആശുപത്രിയുടെ സ്വന്തമായ ഞാനില്ലേ.. പുറത്തു നിന്ന് വാടക മാവേലി വേണ്ട’ എന്ന സമീപനത്തോടെയാണ് ജോയ്സ് ഈ വെല്ലുവിളി ഏറ്റെടുത്തത്.
സ്കൂൾ കാലഘട്ടത്തിൽ വിവിധ കലാപരിപാടികളിൽ സജീവമായിരുന്ന മുൻകാല അനുഭവസമ്പത്താണ് ഈ വേഷം ധരിക്കാൻ തനിക്ക് ആത്മവിശ്വാസം നൽകിയതെന്ന് ജോയ്സ് പറയുന്നു. ആർഭാടങ്ങളില്ലാതെ, കൊമ്പൻ മീശയും പരമ്പരാഗത ആടയാഭരണങ്ങളും ഓലക്കുടയുമായി മാവേലിയുടെ രൂപത്തിലെത്തിയ ജോയ്സ്, ആശുപത്രിയിലെത്തിയ രോഗികൾക്കും ജീവനക്കാർക്കും ഒരുപോലെ കൗതുകവും നവീകരിച്ച ആഘോഷപ്പൊലിമയും സമ്മാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

