നമ്മുടെ നിത്യജീവിതത്തിൽ നേരിടുന്ന ചെറിയ പ്രയാസങ്ങൾക്ക് ശാസ്ത്രീയമായ ചില പരിഹാരങ്ങളിലൂടെ എളുപ്പത്തിൽ ആശ്വാസം കണ്ടെത്താം. അടുക്കളയിലെയും വീടുകളിലെയും പണികൾ കൂടുതൽ ലളിതമാക്കാൻ സഹായിക്കുന്ന ചില പ്രായോഗിക വഴികൾ താഴെ പറയുന്നവയാണ്.
പച്ചമുളക് അരിയുമ്പോൾ കൈകളിൽ അനുഭവപ്പെടുന്ന അസ്വസ്ഥതയും എരിവും മാറ്റാൻ വളരെ ലളിതമായ വഴിയുണ്ട്. കയ്യിൽ അൽപം തൈരോ പാലോ പുരട്ടി കഴുകിയാൽ മതിയാകും.
ഇതിന്റെ എരിവിനും പുകച്ചിലിനും കാരണമാകുന്നത് ക്യാപ്സെസിൻ എന്ന രാസവസ്തുവാണ്. ഇത് വെള്ളത്തിൽ ലയിക്കില്ലെങ്കിലും, പാലിലെ കേസീൻ പ്രോട്ടീൻ ഇതിനെ എളുപ്പത്തിൽ അലിയിച്ചു കളയുന്നു.
വീടുകളിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഉറുമ്പുകളെ വളരെ നിസ്സാരമായി തുരത്താൻ സാധിക്കും. ഒരു ഉറുമ്പിനു പിന്നാലെ മറ്റ് ഉറുമ്പുകൾ സഞ്ചരിക്കുന്നത് ഫിറമോൺ എന്ന രാസവസ്തുക്കളുടെ മണം പിടിച്ചാണ്.
ഉറുമ്പ് വരുന്ന വഴിയിൽ അൽപം കറുവാപ്പട്ടയുടെ പൊടി വിതറിയാൽ ഇവ വഴിമാറിപ്പോകും. കറുവാപ്പട്ടയില അടങ്ങിയിരിക്കുന്ന സിനമാൽഡിഹൈഡ് എന്ന രാസവസ്തുവാണ് ഇതിന് സഹായിക്കുന്നത്.
വാടിത്തളർന്ന പുതിനയിലകൾ പെട്ടെന്ന് ഫ്രഷ് ആക്കി മാറ്റാം. ഇതിനായി വാടിയ ഇലകൾ 10-15 മിനിറ്റ് തണുത്ത വെള്ളത്തിൽ കണ്ടീഷൻ ചെയ്യാൻ വെക്കുക.
ഓസ്മോസിസ് പ്രക്രിയ വഴി ഇലകളിലെ കോശങ്ങൾ വെള്ളം വലിച്ചെടുത്ത് ഇവ വീണ്ടും പുതുമയുള്ളതായി മാറും. മുറിച്ചുവെക്കുന്ന ആപ്പിൾ പെട്ടെന്ന് കറുത്തുപോകാതിരിക്കാൻ അരിഞ്ഞ ഉടൻ അൽപം നാരങ്ങനീര് പിഴിഞ്ഞ വെള്ളത്തിലോ, ഇത്തിരി ഉപ്പിട്ട
തണുത്ത വെള്ളത്തിലോ 2 മിനിറ്റ് മുക്കിവെക്കുക. ഇത് ആപ്പിളിലെ പോളിഫീനോൾ ഓക്സിഡേസ് (PPO) എന്ന എൻസൈം വായുവിലെ ഓക്സിജനുമായി ചേർന്നു പ്രവർത്തിക്കുന്നത് തടയുകയും, കൂടുതൽ നേരം ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കുകയും ചെയ്യും.
ഫോണിന്റെയോ ലാപ്ടോപ്പിന്റെയോ സ്ക്രീൻ തിളങ്ങാൻ അവയിലെ അഴുക്കുകൾ നീക്കം ചെയ്യേണ്ടതുണ്ട്. വിരലുകളിൽ നിന്നുള്ള എണ്ണമയവും അഴുക്കും നോൺ-പോളാർ സംയുക്തങ്ങളാണ്.
വെറും വെള്ളം മാത്രം ഉപയോഗിച്ചാൽ ഇത് തുടച്ചു മാറ്റാൻ കഴിയില്ല. ഐസോപ്രൊപൈൽ ആൽക്കഹോൾ ഇവയെ ഉടനടി ലയിപ്പിക്കുകയും വേഗത്തിൽ ബാഷ്പീകരിക്കുകയും ചെയ്യും.
മീനോ ഇറച്ചിയോ വെട്ടിയതിനുശേഷം കട്ടിങ് ബോർഡിലുണ്ടാകുന്ന ദുർഗന്ധം മാറ്റാൻ ബേക്കിങ് സോഡ വിതറി ഒരു കഷ്ണം നാരങ്ങകൊണ്ട് ഉരച്ചുകഴുകിയാൽ മതി. ഇതിലെ ആൽക്കലൈൻ ഘടകങ്ങളും നാരങ്ങയിലെ സിട്രിക് ആസിഡും തമ്മിൽ പ്രവർത്തിച്ച് ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ പൂർണ്ണമായും നീക്കം ചെയ്യുന്നു.
ഉട്ട ചീഞ്ഞതാണോ എന്ന് തിരിച്ചറിയാൻ ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്ത് മുട്ട
അതിലിട്ടു നോക്കിയാൽ മതി. ചീഞ്ഞമുട്ടയാണെങ്കിൽ അത് വെള്ളത്തിൽ പൊങ്ങിക്കിടക്കും.
മുട്ട പഴകുന്തോറും അതിനുള്ളിലെ വായു അറയുടെ വലുപ്പം കൂടുകയും ദ്രാവകാംശം കുറയുകയും ചെയ്യും.
ഇത് മുട്ടയുടെ സാന്ദ്രത വെള്ളത്തെക്കാൾ കുറയ്ക്കുന്നതുകൊണ്ടാണ് ചീഞ്ഞമുട്ടകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

