ലേണേഴ്സ്, ഡ്രൈവിംഗ് ടെസ്റ്റുകൾക്കായുള്ള സ്ലോട്ടുകൾ ലഭ്യമല്ലാത്തതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർണായക നടപടികളുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്.
ലേണേഴ്സ് പരീക്ഷകൾ കൂടുതൽ സുഗമമായി നടത്തുന്നതിന്റെ ഭാഗമായി സ്കൂൾ, കോളേജ് കമ്പ്യൂട്ടർ ലാബ് ഹാളുകൾ വാടകയ്ക്ക് എടുക്കുന്നത് സംബന്ധിച്ച് വകുപ്പ് ആലോചിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് അനുയോജ്യമായ കമ്പ്യൂട്ടർ ലാബ് ഹാളുകൾ അടിയന്തരമായി കണ്ടെത്തുന്നതിനായി മുഴുവൻ ആർ.ടി.ഒമാർക്കും ഗതാഗത കമ്മീഷണർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, ഡ്രൈവിംഗ് ടെസ്റ്റ് സംബന്ധിച്ച് പുറത്തിറക്കിയ പുതുക്കിയ സർക്കുലർ വ്യവസ്ഥകൾ ഒരു കാരണവശാലും ലംഘിക്കരുതെന്നും ഇത് കർശനമായി പാലിക്കപ്പെടണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലേണേഴ്സ് ടെസ്റ്റ് വിജയിച്ച ശേഷം ഡ്രൈവിംഗ് ടെസ്റ്റിനായി അപേക്ഷ സമർപ്പിക്കുന്നവർക്ക് പരമാവധി 45 ദിവസത്തിനുള്ളിൽ തന്നെ സ്ലോട്ട് അനുവദിക്കണമെന്നാണ് പുതിയ നിർദ്ദേശം.
ഈ കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത കമ്മീഷണർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

