നൂതന ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മങ്കൊമ്പ് പടഹാരം പാലത്തിലൂടെ കെഎസ്ആർടിസി സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ചതായി റെജി ചെറിയാൻ എംഎൽഎ അറിയിച്ചു. ആലപ്പുഴ ഡിപ്പോയിൽ നിന്നു പൂപ്പള്ളി, ചമ്പക്കുളം, പടഹാരം വഴി പുതിയ സർവീസ് നടത്തുന്നതിനാണ് നിലവിൽ അനുമതി ലഭിച്ചിരിക്കുന്നത്.
വർഷങ്ങളായി യാത്രാക്ലേശം അനുഭവിച്ചിരുന്ന പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ പുതിയ യാത്രാ സൗകര്യം. പാലം യാഥാർത്ഥ്യമായതോടെ ഈ റൂട്ടിലെ പൊതുഗതാഗതം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

