ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്ക്. ഇതുവരെ മാത്രം 437 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ നടത്താൻ ശീട്ടാക്കിയിട്ടുള്ളത്.
ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ദേവസ്വത്തിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത് പുലർച്ചെ മുതൽ തന്നെ വിവാഹച്ചടങ്ങുകൾക്ക് തുടക്കമാകുവാൻ സഹായകരമായി.
ക്ഷേത്രം കിഴക്കേ നടയിലെ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് ഇന്നത്തെ ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിച്ചത്. പുലർച്ചെ നടന്ന ആദ്യ വിവാഹത്തിൽ കണ്ണൂർ തലശേരി സ്വദേശി ആർനവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

