തിരുവോണ നാളിൽ ഭക്തർക്കായി നൽകുന്ന വിഭവസമൃദ്ധമായ തിരുവോണ സദ്യ ഈ വർഷം മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ചരിത്രത്തിൽ ആദ്യമായാണ് ദേവസ്വം ബോർഡ് ഈ ഉദ്യമം നേരിട്ട് ഏറ്റെടുക്കുന്നത്.
തിരുവോണ ദിവസം സന്നിധാനത്ത് എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും തടസ്സമില്ലാതെ ഓണസദ്യ ലഭ്യമാക്കാനുള്ള സകല ക്രമീകരണങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഓണസദ്യയുടെ പേരിൽ നടക്കുന്ന വിവിധ സ്പോൺസർഷിപ്പുകളും പണപ്പിരിവുകളും പൂർണ്ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന തീരുമാനത്തിലേക്ക് ബോർഡ് എത്തിച്ചേർന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

