സംസ്ഥാനത്ത് ചിങ്ങമാസത്തിന്റെ വരവോടെ പൂവിപണിയിൽ വിലക്കയറ്റം രൂക്ഷമാകുന്നു. വിപണിയിൽ മുല്ലപ്പൂവിൻ്റെ വില കുത്തനെ ഉയരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഒരൊറ്റ ദിവസം കൊണ്ട് ഒരു കിലോ മുല്ലപ്പൂവിന് 600 രൂപയാണ് വർധിച്ചിരിക്കുന്നത്. പാലക്കാട് പൂമാർക്കറ്റിൽ ബുധനാഴ്ച ഒരു കിലോ മുല്ലപ്പൂവിന് 800 രൂപയായിരുന്ന സ്ഥാനത്ത്, ഇന്നലെ വില 1400 രൂപയായി ഉയർന്നു.
ചിങ്ങമാസത്തിന്റെ ആരംഭത്തിൽ കിലോയ്ക്ക് 700 രൂപയായിരുന്നു വിപണി വില. കേരളത്തിലേക്ക് പ്രധാനമായും പൂക്കളെത്തിക്കുന്ന തമിഴ്നാട്ടിൽ ഈ വർഷം ഉൽപാദനം കുറഞ്ഞതാണ് വിലവർധനവിന് പ്രധാന കാരണം.
കൂടാതെ, ചിങ്ങമാസത്തിൽ വിവാഹ സീസൺ ആരംഭിച്ചതും മുല്ലപ്പൂവിന് ആവശ്യക്കാർ ഏറാൻ ഇടയാക്കിയിട്ടുണ്ട്. ഓണപ്പൂക്കളങ്ങളിൽ മുല്ലപ്പൂ പതിവില്ലെങ്കിലും, ഓണാഘോഷങ്ങളുടെ ഭാഗമായി അണിഞ്ഞൊരുങ്ങാൻ സ്ത്രീകൾ കൂടുതലായി മുല്ലപ്പൂവിനെ ആശ്രയിക്കുന്നത് വിപണിയിൽ ഡിമാൻഡ് വർദ്ധിപ്പിച്ചു.
ഇതിനുപുറമെ മറ്റ് പൂക്കളുടെ വിലയിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ള ജമന്തിപ്പൂവിന്റെ വില വെറും രണ്ടു ദിവസത്തിനുള്ളിൽ കിലോഗ്രാമിന് 250 രൂപ വർധിച്ച് 600 രൂപയിലെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

