തൃശൂർ: കുന്നംകുളം പഴഞ്ഞി പെരുംന്തുരുത്തി സെൻ്ററിൽ യുവാക്കൾക്ക് നേരെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പെരുന്തുരുത്തി സ്വദേശികളായ ശ്രീജിത്ത്, മിഥുൻ കൃഷ്ണ എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
പെരുംന്തുരുത്തി സ്വദേശിയായ നിസ്സാം, സുഹൃത്ത് അലി എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. കഴിഞ്ഞ 19ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെരുംന്തുരുത്തി സെൻ്ററിൽ ബൈക്കിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന നിസ്സാമിനും അലിക്കും അരികിലെത്തിയ പ്രതികൾ, സ്കൂട്ടറിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് വാക്കുതർക്കത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
മുൻവൈരാഗ്യമCണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് പ്രതികൾ നിസ്സാമിനെയും അലിയെയും മർദ്ദിക്കുകയായിരുന്നു.
ഇതിനിടെ ഒന്നാം പ്രതി സ്കൂട്ടറിൽ നിന്ന് ഇരുമ്പ് ദണ്ডെടുത്ത് നിസാമിന്റെ തല ലക്ഷ്യമാക്കി അടിക്കുകയായിരുന്നു. തല പെട്ടെന്ന് വെട്ടിച്ചു മാറ്റിയതിനാൽ അടി നെറ്റിയുടെ ഇടത്തുവശത്താണ് കൊണ്ടത്.
ആക്രമണത്തിൽ നിസാമിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ലഹരി ഉപയോഗിച്ചെത്തിയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.
കുന്നംകുളം സബ് ഇൻസ്പെക്ടർ എ.വി. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾക്കെതിരെ വധശ്രമത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

