ഐസിഎൽ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷ പരിപാടിയായ “ഒന്നിച്ചോണം പൊന്നോണം 2026” വരുന്ന ഓഗസ്റ്റ് 23-ന് ഇരിങ്ങാലക്കുടയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള മുഖ്യമന്ത്രി വി.
ഡി. സതീശൻ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ യുവജനക്ഷേമ, സ്പോർട്സ്, രജിസ്ട്രേഷൻ മന്ത്രി ഒ. ജെ.
ജനീഷ് മുഖ്യാതിഥിയായി പങ്കെടുക്കും. ഐസിഎൽ ഫിൻകോർപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.
ജി. അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കുന്നതാണ്.
ഐസിഎൽ ഫിൻകോർപ്പ് സി.ഇ.ഒ-യും, ഹോൾ ടൈം ഡയറക്ടറും വൈസ് ചെയർപേഴ്സണുമായ ഉമ അനിൽകുമാർ ചടങ്ങിന് സ്വാഗതം ആശംസിക്കും. ആഘോഷച്ചടങ്ങിൽ ബിഷപ്പ് പോളി കണ്ണൂക്കാടൻ, ഇരിങ്ങാലക്കുട, നാട്ടിക, കൈപ്പമംഗലം, തൃശ്ശൂർ, പുതുക്കാട്, കുന്നംകുളം, ചാലക്കുടി, ഗുരുവായൂർ എം.എൽ.എമാർ, മുൻ മന്ത്രി ആർ.
ബിന്ദു, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർമാൻ എന്നിവരോടൊപ്പം സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും സന്നിഹിതരായിരിക്കും.
ഐസിഎൽ മാനേജ്മെന്റും ജീവനക്കാരും ഇരിങ്ങാലക്കുട പൗരാവലിയും സംയുക്തമായാണ് ഈ മഹാഘോഷം സംഘടിപ്പിക്കുന്നത്.
ആഘോഷപരിപാടികൾക്ക് ഔദ്യോഗിക തുടക്കം കുറിച്ച് ഓഗസ്റ്റ് 23 വൈകീട്ട് 3-ന് ഇരിങ്ങാലക്കുടയിൽ വർണാഭമായ സാംസ്കാരിക ഘോഷയാത്ര അരങ്ങേറും. പ്രശസ്തമായ ഇരിങ്ങാലക്കുട
ശ്രീ കൂടൽമാണിക്യം ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഠാണാവ് വഴി സഞ്ചരിച്ച് മുനിസിപ്പൽ മൈതാനത്ത് സമാപിക്കും. പുലിക്കളി, കുമ്മാട്ടിക്കളി, ഫ്ലാഷ് മോബ്, തിരുവാതിരക്കളി, ടാബ്ലോ, ഓണവുമായി ബന്ധപ്പെട്ട
ഫാൻസി ഡ്രസ്സ് തുടങ്ങി വിവിധങ്ങളായ കലാരൂപങ്ങളും പരമ്പരാഗത വാദ്യഘോഷങ്ങളും ഘോഷയാത്രയുടെ പ്രധാന ആകർഷണമായിരിക്കും. തുടർന്ന് ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളും പിന്നണി ഗായകരും അണിനിരക്കുന്ന “ബിഗ് സ്ക്രീൻ അവാർഡ്സ് 2026” സന്ധ്യ അരങ്ങേറും.
പ്രശസ്ത ചലച്ചിത്രതാരം ആശ ശരത്ത് അവതരിപ്പിക്കുന്ന പ്രത്യേക സ്റ്റേജ് പെർഫോമൻസ് ചടങ്ങിന്റെ പ്രധാന ആകർഷണമായിരിക്കും. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

