പ്രശസ്ത നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ പുലിക്കളിയെക്കുറിച്ചുള്ള തന്റെ മുൻ പ്രസ്താവനയിലും അനുചിതമായ പദപ്രയോഗങ്ങളിലും ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു.
തന്റെ പരാമർശങ്ങൾ കലാകാരന്മാർക്ക് മാനസിക വിഷമമുണ്ടാക്കിയെന്ന് തിരിച്ചറിയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തൃശൂരിലെ പുലിക്കളി യഥാർത്ഥത്തിൽ ഒരു സിംഗിൾ തീം കാർണിവൽ ആണെന്നും, നേരിട്ട് വിഷ്വൽ സ്പെക്ടക്കിൾ സൃഷ്ടിക്കുക എന്നതാണ് അതിന്റെ പ്രധാന ലക്ഷ്യമെന്നുമുള്ള അഭിപ്രായത്തോട് യോജിക്കുന്നതായി വി.കെ. ശ്രീരാമൻ വ്യക്തമാക്കി.
അതിനാൽ തന്റെ മുൻപത്തെ അഭിപ്രായപ്രകടനം പക്വതയുള്ളതായിരുന്നില്ലെന്ന് തിരിച്ചറിയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ പുലിക്കളിക്കെതിരെ രൂക്ഷ വിമർശനവുമായി വി.കെ.
ശ്രീരാമൻ രംഗത്തെത്തിയിരുന്നു. “വൈകൃതം കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് ആഭാസമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കൂടാതെ, “കണ്ടാല്‍ ഓക്കാന വരുന്ന കലാവൈകൃതം ലോകത്ത് ഒരിടത്തുമില്ലെന്നായിരുന്നു” അദ്ദേഹത്തിന്റെ വാക്കുകൾ. ഈ പ്രസ്താവന വലിയ തോതിൽ ചർച്ചയാവുകയും സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖർ ഇത് അനുചിതമാണെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹം ഖേദപ്രകടനവുമായി എത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ: “പുലികളിയെ സംബന്ധിച്ചുള്ള എന്റെ പോസ്റ്റിനു പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള പലതരത്തിലുള്ള അഭിപ്രായങ്ങളും പതിവുപോലെ തെറി വിളികളുമുണ്ടായി.അതില്‍ ശ്രദ്ധേയമായി തോന്നിയ ഒരു അഭിപ്രായം ഇതാണ്.?‘ തൃശൂരിലെ പുലിക്കളി യഥാര്‍ത്ഥത്തില്‍ ഒരു സിങ്കിള്‍ തീം കാര്‍ണിവെല്‍ ആണ്.കാസര്‍കോടന്‍ പുലിക്കളി ഒരു മാര്‍ഷല്‍ ആര്‍ട്ട് ഫോം ആണ്.
കായികത (ആയോധന കല) കലര്‍ന്ന കലാരൂപം. പരിശീലനവും മെയ് വഴക്കവും വേണ്ടത്.കാര്‍ണിവെല്ലിന് അതൊന്നും ആവശ്യമില്ല.പ്രത്യക്ഷം സ്പെക്ടക്കിള്‍ സൃഷ്ടിക്കുക എന്നതാണ് പ്രധാനം.’??ഈ അഭിപ്രായം ശരിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു,അതിനാല്‍ എന്റെ അഭിപ്രായപ്രകടനം പക്വത ഉള്ളതായില്ല എന്നും.ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങള്‍ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തു നിന്നു ഉണ്ടാവട്ടെ എന്നാണെന്റെ ആശംസ.പുലിക്കളി കലാകാരന്മാര്ക്കും അതിനോടു ബന്ധപ്പെട്ടവര്‍ക്കും എന്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു.അതിലുള്ള ഖേദംഞാന് രേഖപ്പെടുത്തുന്നു.– വി.കെ.
ശ്രീരാമന്”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

