കോടതി നടപടികൾക്കിടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രമുഖ അഭിഭാഷകന് കർശന നടപടി.
അഡ്വ. മാത്യൂസ് ജെ നെടുമ്പാറയ്ക്കാണ് കോടതികളിൽ വിലക്കേർപ്പെടുത്തി കേരള ഹൈക്കോടതി ഉത്തരവിട്ടത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് ഈ സുപ്രധാന നടപടി ഉണ്ടായിരിക്കുന്നത്. അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ഓൺലൈൻ വഴിയോ നേരിട്ടോ യാതൊരു കാരണവശാലും കോടതി നടപടികളിൽ പങ്കെടുക്കാൻ പാടില്ലെന്നാണ് കർശന നിർദ്ദേശം.
സംഭവത്തിൽ ബന്ധപ്പെട്ട അഭിഭാഷകന് ഔദ്യോഗികമായി നോട്ടീസ് അയക്കാനും ചീഫ് ജസ്റ്റിസിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
കോടതി നടപടികൾ റെക്കോർഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും സുപ്രീം കോടതി നേരത്തെ തന്നെ കർശനമായി വിലക്കിയിട്ടുള്ളതാണ്. അതേസമയം, ഹൈക്കോടതി നടപടിയോട് രൂക്ഷമായ പ്രതികരണവുമായി അഡ്വ.
മാത്യൂസ് ജെ നെടുമ്പാറ രംഗത്തെത്തി. തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകാതെയാണ് ഏകപക്ഷീയമായി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഇനിയും കോടതി നടപടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കും. കോടതി നടപടികൾ പൊതുജനം അറിയേണ്ടതാണെന്നും” അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

