വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ ഇരുപത്തിരണ്ടുകാരനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പുളിയാര്‍മല സ്വദേശി മഹേഷ് ആണ് മരിച്ചത്.
കൈനാട്ടിയിലെ ഒരു വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു മഹേഷും സഹപ്രവര്‍ത്തകരും. ജോലിക്കിടെ വെള്ളം കുടിക്കണമെന്ന് പറഞ്ഞ് തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡിലേക്ക് പോയ യുവാവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ നടത്തിയ പരിശോധനയിലാണ് ദാരുണ സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തുടര്‍നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രാഥമിക നിഗമനം ആത്മഹത്യയാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
എങ്കിലും സംഭവത്തില്‍ സമഗ്രവും വിശദവുമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

