സഹോദയ കോംപ്ലക്സിന് കീഴിലുള്ള സിബിഎസ്ഇ സ്കൂളുകളുടെ ജില്ലാ കലോത്സവമായ ‘സർഗസംഗമം’ ഒക്ടോബർ 15 മുതൽ 17 വരെ പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടക്കും. ജില്ലയിലെ 107 സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി ഏഴായിരം പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.
കലോത്സവത്തിന്റെ ഭാഗമായുള്ള സ്റ്റേജിതര മത്സരങ്ങൾ ഒക്ടോബർ 10നും, സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 15, 16, 17 തീയതികളിലുമായി അരങ്ങേറും. ഒക്ടോബർ 15ന് രാവിലെ ഔദ്യോഗികമായി കലോത്സവത്തിന് തിരിതെളിയും.
സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാന വിതരണവും ഒക്ടോബർ 17നാണ് നിശ്ചയിച്ചിരിക്കുന്നത്. കോട്ടയം സഹോദയ രക്ഷാധികാരി ബെന്നി ജോർജ്, പ്രസിഡന്റ് ഫാ.
ഷിജു പാറത്താനം, ജനറൽ സെക്രട്ടറി ഡോ. സുനിത സതീഷ്, ട്രഷറർ ഫാ.
സാബു കൂടപ്പാട്ട്, വൈസ് പ്രസിഡന്റുമാരായ ആർ.സി.കവിത, റൂബി ബെന്നി, പുതുപ്പള്ളി ഡോൺ ബോസ് കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോഷ് കാഞ്ഞൂപറമ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കലോത്സവത്തിനുള്ള ഒരുമൊരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതിനുപുറമേ, ശാസ്ത്രമേള പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളിൽ വെച്ച് നടത്തും. ഇതിനോടൊപ്പം പ്രത്യേക കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

