യേമനിലെ വിമത വിഭാഗമായ ഹൂതികൾ സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. തങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമാണ് ഔദ്യോഗിക മുന്നറിയിപ്പ്.
ഇനി ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും, സൗദി സേനയെ വിന്യസിച്ചിട്ടുള്ള മുഴുവൻ മേഖലകളിലും ആക്രമണം നടത്താൻ തങ്ങൾക്ക് സൈനിക ശേഷിയുണ്ടെന്നും ഹൂതി വക്താക്കൾ വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ സൗദി സംയുക്ത സേന യുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച പത്ത് കപ്പലുകൾ മുക്കിയതായും, എട്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തിയതായും ഹൂതികൾ അവകാശപ്പെട്ടു.
മേഖലയിൽ സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ എണ്ണ വിതരണ കേന്ദ്രങ്ങൾക്ക് നേരെ ഒമ്പത് ആക്രമണങ്ങൾ നടത്തിയെന്നും, 14 എണ്ണ ടാങ്കറുകൾ തടഞ്ഞുവെച്ചെന്നും ഹൂതി വക്താക്കൾ കൂട്ടിച്ചേർത്തു. ഉപരോധം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രത്യാക്രമണങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഈ പുതിയ മുന്നറിയിപ്പ് നൽകുന്ന സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

