ആദ്യ തലമുറ Pixel Watch ഉപയോക്താക്കൾക്ക് ആശങ്ക പരത്തിക്കൊണ്ട് Google Health ആപ്പിൽ നിന്നും ലഭിച്ച മുന്നറിയിപ്പ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ആപ്പിൽ വന്ന സന്ദേശം ഒരു സാങ്കേതിക തകരാർ മൂലമാണെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
“Update your watch to keep using Google Health. Your watch is running an older version of Wear OS and will soon stop syncing sleep and workout data with Google Health.
Update your watch to the latest version to keep tracking your health.” എന്നായിരുന്നു ഉപയോക്താക്കൾക്ക് ലഭിച്ച സന്ദേശം. കഴിഞ്ഞ വർഷം ഒക്ടോബറോടെ ആദ്യ തലമുറ പിക്സൽ വാച്ചിന്റെ അപ്ഡേറ്റുകൾ അവസാനിച്ചിരുന്നു (മാർച്ചിൽ ഒരു മെയിന്റനൻസ് അപ്ഡേറ്റ് ലഭിച്ചിരുന്നെങ്കിലും).
അതിനാൽ ഈ മുന്നറിയിപ്പ് ഉപയോക്താക്കൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. തുടർന്ന് നിരവധി പേർ റെഡ്ഡിറ്റിൽ (Reddit) പരാതിയുമായി രംഗത്തെത്തി.
ഇതിനെത്തുടർന്നാണ് ഗൂഗിൾ വിഷയത്തിൽ വ്യക്തത വരുത്തിയത്. ആപ്പ് വഴി തെറ്റായ സന്ദേശം നൽകിയത് ഒരു ബഗ് കാരണം മാത്രമാണെന്നും പിക്സൽ വാച്ച് തുടർന്നും ഗൂഗിൾ ഹെൽത്തുമായി സിങ്ക് ചെയ്യുമെന്നും കമ്പനി അറിയിച്ചു.
പിക്സൽ വാച്ച് കമ്മ്യൂണിറ്റി മോഡറേറ്റർക്ക് ഗൂഗിളിൽ നിന്നും ലഭിച്ച മറുപടി ഇങ്ങനെയാണ്: “Thanks everyone for providing feedback. To clear up the recent confusion: the Pixel Watch 1 remains fully supported.
We had a bug where too many of you saw this card incorrectly, thanks for raising this, this has now been resolved. In order to keep working your watch needs to be updated to Wear 4 or newer for the app to continue working properly.
You can find step-by-step instructions on how to check for and install the latest Wear update here: https://support.google.com/wearos/answer/6321140?hl=en” ഇതിനിടയിൽ ഗൂഗിളിന്റെ പുതിയ ഉൽപ്പന്നമായ Pixel Watch 5ന്റെ ആദ്യ റിവ്യൂകളും പുറത്തുവന്നിട്ടുണ്ട്. ഏതാണ്ട് ഒരു ആഴ്ചയോളം പുതിയ വാച്ച് ഉപയോഗിച്ച Andy Boxall തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചു.
“I dislike the way the Pixel Watch 5 looks, yet in every other way, it has already proved it’s probably the best Android smartwatch you’ll buy this year.” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വാച്ചിന്റെ രൂപകൽപ്പനയോട് തനിക്ക് താൽപ്പര്യമില്ലെങ്കിലും ഈ വർഷം വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച ആൻഡ്രോയിഡ് സ്മാർട്ട് വാച്ച് ഇതാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

