പൂനെയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിൽ കുടുംബത്തിന് നേരെ സദാചാര പൊലീസിംഗും കയ്യേറ്റശ്രമവും. സിംഹഗഡ് കോട്ട സന്ദർശിക്കാനെത്തിയ കുടുംബമാണ് പ്രാദേശിക സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.
ഓഗസ്റ്റ് 16 ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പൂനെയിലെ ധായാരി പ്രദേശത്ത് താമസിക്കുന്ന കുടുംബം തങ്ങളുടെ എട്ടു വയസ്സുകാരിയായ മകൾ, മറ്റ് ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്കൊപ്പമാണ് സിംഹഗഡ് കോട്ട
കാണാൻ എത്തിയത്. കോട്ടയിൽ നിന്ന് കുടുംബം ഫോട്ടോകൾ എടുക്കുന്നതിനിടെ, ഒരു പ്രാദേശിക സംഘടനയിലെ എട്ടോളം വരുന്ന പ്രവർത്തകർ ഇവരുടെ അടുത്തേക്ക് എത്തുകയും ഫോട്ടോ എടുക്കുന്നതിനെച്ചൊല്ലി ചോദ്യം ചെയ്യുകയും ചെയ്യുകയായിരുന്നു.
സംഘത്തിനൊപ്പമുണ്ടായിരുന്ന എട്ടു വയസ്സുള്ള കുട്ടി ഷോർട്സ് ധരിച്ചതിനെച്ചൊല്ലിയായിരുന്നു പ്രധാനമായും തർക്കമുണ്ടായത്. സംസ്കാര സംരക്ഷകർ എന്ന് അവകാശപ്പെട്ടായിരുന്നു ഈ സംഘത്തിന്റെ പെരുമാറ്റം.
പെൺകുട്ടിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത ഇവർ, പിന്നാലെ കുട്ടിയുടെ പിതാവിനെയും കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങളെയും അവിടെയുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികളെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യാനും സംഘം ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, നിയമനടപടികളുമായി മുന്നോട്ടുപോയ പോലീസ് സംഘത്തിൽ ഉൾപ്പെട്ട
എട്ടുപേർക്കെതിരെ ഹവേലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

