തിരുവനന്തപുരം നഗരത്തിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടയിൽ അപ്രതീക്ഷിതമായ ഒരു സംഭവമാണ് പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധ ആകർഷിച്ചത്. നഗരത്തിൽ ഓണാഘോഷത്തിൽ പങ്കെടുക്കാനായി ലോക്ഭവൻ ഗേറ്റിന് സമീപത്തുകൂടി കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സഞ്ചരിക്കവേയായിരുന്നു സംഭവം.
ഗവർണറുടെ വാഹനം കടന്നുപോകുന്നതിനിടയിൽ വഴിയാത്രക്കാരനായ ഗിരീഷ് എന്നയാൾ പെട്ടെന്ന് തലകറങ്ങി റോഡിലേക്ക് വീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത ഉണ്ടായതെന്ന് വ്യക്തമായി.
ഈ അടിയന്തര സാഹചര്യത്തിൽ ഒട്ടും സമയം കളയാതെ ഗവർണർ തന്റെ ഔദ്യോഗിക വാഹനത്തിൽ നിന്ന് പുറത്തിറങ്ങി റോഡിൽ അവശനിലയിൽ കിടന്ന ഗിരീഷിന്റെ അരികിലേക്ക് വേഗത്തിൽ എത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

