നഗരത്തിൽ ഓണത്തോടനുബന്ധിച്ചുണ്ടാകുന്ന അമിതമായ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കാൻ തീരുമാനമായി. നഗരസഭാ ചെയർപഴ്സൻ പി.പി.മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.
ഓണാഘോഷങ്ങളുടെ ഭാഗമായി നഗരത്തിലേക്ക് ദിനംപ്രതി ജനങ്ങളുടെ ഒഴുക്ക് വർധിക്കുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾക്കും വ്യാപാരികൾക്കും യാത്രാതടസ്സം നേരിടാത്ത രീതിയിലുള്ള സംവിധാനങ്ങൾ ഒരുക്കാനാണ് യോഗത്തിൽ ധാരണയായത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പ്രധാന കേന്ദ്രങ്ങളിൽ പോലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

