യുഎഇക്ക് നേരെ വീണ്ടും ഇറാൻ്റെ ഭാഗത്തുനിന്നും ആക്രമണശ്രമം ഉണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ രണ്ട് മിസൈലുകൾ കടലിൽ പതിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
ഇതിൽ ഒരു മിസൈൽ യുഎഇയുടെ സമുദ്ര മേഖലയ്ക്ക് അകത്തുതന്നെയാണ് പതിച്ചത്. ഏത് തരത്തിലുള്ള ആക്രമണങ്ങളെയും പൂർണ്ണ സജ്ജീകരണങ്ങളോടെ നേരിടാൻ രാജ്യം ഒരുമാണെന്ന് അധികൃതർ വ്യക്തമാക്കി.
നേരത്തെ മിസൈൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ചില നിർണ്ണായക പ്രദേശങ്ങളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചിരുന്നു. കൃത്യമായി പറഞ്ഞാൽ, 37 ദിവസത്തിന് ശേഷമാണ് യുഎഇയിൽ വീണ്ടും ഇത്തരത്തിൽ സുരക്ഷാ അലർട്ട് മുഴങ്ങുന്നത്.
രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന മിസൈൽ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പൗരന്മാർക്ക് കർശനമായ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുള്ളതെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

