വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക വാര്ത്താക്കുറിപ്പിലുണ്ടായ ഗുരുതര വീഴ്ചയില്‍ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ (പി.ആര്.ഡി) രണ്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റി ഉത്തരവിട്ടത്.
ന്യൂ മീഡിയ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രതീഷ് ഡി മണി, പ്രസ് റിലീസ് വിഭാഗത്തിലെ സാബു പി.ആര്. എന്നിവരെയാണ് പുതിയ സ്റ്റേഷനുകളിലേക്ക് മാറ്റിയത്. ഇതില്‍ പ്രതീഷിന് ഡല്‍ഹിയിലേക്കും സാബുവിന് കൊല്ലം ജില്ലയിലേക്കുമാണ് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ഒരു പോസ്റ്ററാണ് പി.ആര്.ഡിയുടെ ഔദ്യോഗിക വാര്‍ത്താ അറിയിപ്പ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അബദ്ധവശാല്‍ പങ്കുവെക്കപ്പെട്ടത്. എക്സിം (EXIM) കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട
വിവരങ്ങള്‍ കൈമാറുന്നതിനിടെയാണ് ഈ വീഴ്ച സംഭവിച്ചത്. അബദ്ധം മനസ്സിലാക്കിയ ഉടന്‍ തന്നെ അധികൃതര്‍ ഈ പോസ്റ്റര്‍ ഒഴിവാക്കുകയും പുതിയ പോസ്റ്റര്‍ ഗ്രൂപ്പില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
എങ്കിലും ഔദ്യോഗിക തലത്തിലുണ്ടായ ഈ അശ്രദ്ധ ഗൗരവമായി കണ്ടാണ് വകുപ്പ് നടപടി സ്വീകരിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

