സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ വർഷത്തെ ഓണാവധി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. ഓഗസ്റ്റ് 22 മുതൽ സ്കൂളുകളിൽ ഓണാവധി ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.
ഷംസുദ്ദീൻ അറിയിച്ചു. അവധിക്ക് മുന്നോടിയായി വരുന്ന ഓഗസ്റ്റ് 21-ാം തീയതി വിദ്യാലയങ്ങളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും.
ആഘോഷ ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം ധരിക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പത്തു ദിവസത്തെ അവധിക്കൂടിക്ക് ശേഷം ഓഗസ്റ്റ് 31-ന് സ്കൂളുകൾ വീണ്ടും പ്രവർത്തനമാരംഭിക്കും.
ഇതോടൊപ്പം സ്കൂൾ കുട്ടികൾക്കായി 4 കിലോ അരി വീതം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന പ്രവണതകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
ആലപ്പുഴയിൽ ഉണ്ടായ സംഭവങ്ങൾ ഒറ്റപ്പെട്ടതാണെന്ന് വ്യക്തമാക്കിയ മന്ത്രി, കുട്ടികളിൽ അക്രമവാസന വർധിക്കുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കണമെന്നും കൂട്ടിച്ചേർത്തു. ഇത്തരം സാമൂഹിക വിഷയങ്ങൾ വരും വർഷങ്ങളിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ സാധിക്കുമോയെന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

