തിരുവനന്തപുരം: കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് യാഥാർത്ഥ്യമാകുന്നു. തുറമുഖത്ത് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന വിഴിഞ്ഞം എക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും.
ചടങ്ങിൽ കേന്ദ്രമന്ത്രി സർബാനന്ദ് സോനോവാൾ മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാനത്തെ ഒരു പ്രധാന തുറമുഖ നഗരമാക്കി മാറ്റുക ലക്ഷ്യമിട്ടുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്കും ഇതോടൊപ്പം തുടക്കമാകും.
വിഴിഞ്ഞം എക്സിം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വികസന രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഉൽപ്പാദകർക്ക് കുറഞ്ഞ ചെലവിൽ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാൻ ഇതുവഴി സാധിക്കും.
സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കപ്പെടുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രധാന ഗേറ്റ് വേ ആയി ഇനി വിഴിഞ്ഞം മാറുമെന്നും, തുറമുഖത്തിനോട് ചേർന്നുള്ള വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾക്കാണ് ഇതിലൂടെ തുടക്കമാകുന്നതെന്നും മുഖ്യമന്ത്രി വിഡി സതീശൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

