ഇടുക്കി ജില്ലയിലെ അടിമാലി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിന്റെ ധനസഹായം. ദുരന്ത മേഖലയിൽ നിലവിൽ കഴിയുന്ന 14 കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി അനുവദിച്ചുകൊണ്ട് ഉത്തരവായി.
സർക്കാർ സഹായം വൈകുന്നതിനെതിരെ ദുരന്തബാധിതർ ശക്തമായ സമരപരിപാടികളുമായി രംഗത്തു വന്നിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് അടിമാലിയിൽ വൻ മണ്ണിടിച്ചിലുണ്ടായത്.
ഈ ദുരന്തത്തിൽ ഒമ്പത് വീടുകൾ പൂർണ്ണമായി തകർന്നിരുന്നു. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലാണ് വലിയ ദുരന്തത്തിന് കാരണമായത്.
വീടുകൾ നഷ്ടപ്പെട്ട മുഴുവൻ ആളുകൾക്കും അർഹമായ ഇൻഷുറൻസ് തുക ലഭ്യമാക്കാൻ നിർമ്മാണ കമ്പനിക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ബന്ധപ്പെട്ട കമ്പനി തുക നൽകാതെ ഒഴിഞ്ഞുമാറിയതിനെ തുടർന്നാണ് ദുരന്തബാധിതർ സമരത്തിലേക്ക് തിരിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

