സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയ ‘കുട്ടിസഖാവ്’ സിയാന് പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് സിയാന്റെ മുന്‍ അക്കൗണ്ട് മെറ്റ പൂട്ടിയത്.
ഇതിനുപിന്നാലെ ആരംഭിച്ച പുതിയ അക്കൗണ്ടിന് ഇതിനോടകം 10K ഫോളോവേഴ്സിനെ ലഭിച്ചുകഴിഞ്ഞു. സമൂഹ്യമാധ്യമങ്ങളിലെ വൈറല്‍ താരങ്ങളായ കുട്ടികളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന് വിഡിയോ കോളിലൂടെ സംസാരിച്ചു.
ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ ഹൃദ്യമായ ദൃശ്യങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അക്കൗണ്ട് പൂട്ടിയാലും തങ്ങള്‍ ശക്തമായി തിരിച്ചുവരുമെന്ന ആത്മവിശ്വാസമാണ് കുട്ടികള്‍ പിണറായി വിജയനുമായി പങ്കുവെച്ചത്.
ബാലസംഘത്തിന്റെ ഭാരവാഹികളായ കുട്ടികളെ ഓരോരുത്തരെയായി വിഡിയോ കോളിലൂടെ പരിചയപ്പെട്ട അദ്ദേഹം അവരുടെ വിശേഷങ്ങളും ചോദിച്ചറിഞ്ഞു.
കുട്ടികളോടുള്ള സ്നേഹവും അവരുടെ രാഷ്ട്രീയ നിലപാടുകളോടുള്ള പിന്തുണയും വ്യക്തമാക്കുന്ന ഈ വിഡിയോ കോള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. വിഡിയോ കോളില്‍ പിണറായി വിജയനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും സന്നിഹിതയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

