തൃശൂർ വെള്ളാനിക്കരയിലെ ഒരു ഫാമിൽ നഗ്നനായി അതിക്രമിച്ചുകയറി പശുക്കളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. നഗ്നനായെത്തിയ അക്രമി ഫാമിലെ രണ്ട് പശുക്കളെ ഉപദ്രവിക്കാൻ ശ്രമിച്ചതായാണ് വിവരം.
കൂടാതെ ഫാമിലുണ്ടായിരുന്ന പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായും ഫാം ഉടമ വ്യക്തമാക്കിയിട്ടുണ്ട്. കൊറ്റിക്കൽ സ്വദേശിയായ സുധീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാമിലാണ് കഴിഞ്ഞ ശനിയാഴ്ച ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഫാം ഉടമ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഫാമിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഏകദേശം ആറടി ഉയരമുള്ള പുരുഷനാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ഇയാൾ ആരാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പാത്രങ്ങൾ താഴെ വീഴുന്ന അസ്വാഭാവിക ശബ്ദം കേട്ടാണ് ഉറങ്ങിക്കിടന്നിരുന്ന ഫാമിലെ കറവക്കാരൻ സ്ഥലത്തേക്ക് എത്തിയത്.
ഇയാൾ അക്രമിയെ നേരിട്ട് കാണുകയും ചെയ്തിട്ടുണ്ട്. എന്നാൽ അക്രമി ഫാമിന് സമീപം വരെ വാഹനത്തിലാണ് എത്തിയതെന്ന് ഫാം ഉടമ വെളിപ്പെടുത്തി.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

