ചെന്നൈയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് തമിഴ്നാട് സർക്കാരിനെതിരെ കെ. അണ്ണാമലൈ വിവാദപരമായ വെളിപ്പെടുത്തലുകൾ നടത്തിയത്.
സർക്കാരിലെ ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. സർക്കാർ ടെൻഡറുകൾ അനുവദിക്കുന്നതിനായി കരാറുകാരിൽ നിന്ന് മന്ത്രിമാർ പണം ആവശ്യപ്പെടുന്നുണ്ടെന്നും, ഇതിനെ സാധൂകരിക്കുന്ന ഓഡിയോ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി വിജയ് അഴിമതിക്കെതിരെ നിലകൊള്ളുന്ന സത്യസന്ധനായ വ്യക്തിയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, എന്നാൽ മന്ത്രിസഭയിലെ ചിലരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. അഴിമതിയിൽ പങ്കാളികളായ മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രി കർശനമായ നടപടികൾ സ്വീകരിക്കണമെന്നും, തന്റെ സത്യസന്ധത ഭരണസംവിധാനത്തിലെ മറ്റുള്ളവരിലും ഉറപ്പുവരുത്തണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
പുതുതായി അധികാരത്തിലെത്തിയ സർക്കാരിനെ ഇപ്പോൾ അസ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും, തെറ്റുകൾ തിരുത്താൻ സർക്കാരിന് സാവകാശം നൽകുകയാണെന്നുമാണ് അദ്ദേഹം അറിയിച്ചത്. എങ്കിലും, ഒരു വർഷത്തിനു ശേഷം കൈവശമുള്ള തെളിവുകൾ ജനങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്തുമെന്ന് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി.
താൻ രൂപീകരിച്ച ‘വീ ദ് ലീഡേഴ്സ്’ എന്ന സാമൂഹിക കൂട്ടായ്മയിൽ നിലവിൽ ഏകദേശം 20 ലക്ഷത്തോളം വോളണ്ടിയർമാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ കൂട്ടായ്മയിലെ അംഗസംഖ്യ 50 ലക്ഷമായി ഉയരുമ്പോൾ അതിനെ ഔദ്യോഗികമായി പുതിയ രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കുമെന്നും കെ.
അണ്ണാമലൈ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

