സ്വന്തമായി ഡാറ്റ സൂക്ഷിക്കുന്നവരുടെ പ്രധാന പ്രതിസന്ധികളിലൊന്ന് എല്ലാ വിവരങ്ങളും ഒരേ ഉപകരണത്തിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ്. വീട്ടിലെ അപ്രതീക്ഷിത അപകടങ്ങൾ പോലുള്ള സാഹചര്യങ്ങളിൽ ഡാറ്റ പൂർണ്ണമായി നഷ്ടപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഈ പ്രശ്നത്തിന് പരിഹാരമായി പലരും ക്ലൗഡ് സബ്സ്ക്രിപ്ഷനുകളെ ആശ്രയിക്കാറുണ്ട്. എന്നാൽ, സ്വന്തം ഡാറ്റ മറ്റുള്ളവരുടെ സെർവറുകളിൽ നിന്ന് മാറ്റിയ ശേഷം വീണ്ടും മൂന്നാം കക്ഷികൾക്ക് പണം നൽകാൻ പലരും തയ്യാറാകാറില്ല.
ഈ പശ്ചാത്തലത്തിലാണ് റാസ്പ്ബെറി പൈ (Raspberry Pi)-ക്ക് പകരമായി വീട്ടിൽ വെറുതെ കിടന്നിരുന്ന പഴയൊരു ഗൂഗിൾ പിക്സൽ (Google Pixel) സ്മാർട്ട്ഫോൺ ഉപയോഗിച്ച് പുതിയൊരു പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുന്നത്. ഒരു ചെറിയ കമ്പ്യൂട്ടറായി പ്രവർത്തിക്കാൻ ശേഷിയുള്ള ഫോണിൽ സ്റ്റോറേജും നെറ്റ്വർക്കും മാത്രമല്ല, എക്സ്ട്രായായി ഒരു യൂപിഎസ് സംവിധാനം പോലെ പ്രവർത്തിക്കുന്ന ബാറ്ററിയുമുണ്ട്.
പവർ കട്ട് ഉണ്ടാകുന്ന സന്ദർഭങ്ങളിൽ മറ്റ് ഉപകരണങ്ങൾ ഓഫ് ആകുമ്പോഴും ഫോൺ സ്വന്തം ചാർജ് ഉപയോഗിച്ച് പ്രവർത്തനം തുടരുന്നു എന്നതാണ് ഇതിന്റെ പ്രധാന മെച്ചം. പരമ്പരാഗത ഡിവൈസുകളേക്കാൾ കുറഞ്ഞ അളവിലാണ് ഇതിന്റെ പവർ ഉപഭോഗം.
ടർമുക്സ് വഴി സെർവർ സജ്ജീകരിക്കാം ഇതിനായി പ്രധാനമായും ആശ്രയിക്കുന്നത് ടർമുക്സ് (Termux) ആപ്പാണ്. ഡെബിയൻ ശൈലിയിലുള്ള പാക്കേജ് മാനേജറുളള ഒരു ടെർമിനൽ എമുലേറ്ററാണിത്.
പ്ലേ സ്റ്റോറിൽ ഇതിന്റെ അപ്ഡേറ്റുകൾ ലഭ്യമല്ലാത്തതിനാൽ എഫ്-ഡ്രോയ്ഡ് (F-Droid) അല്ലെങ്കിൽ ഗിത്ഹബ് വഴിയാണ് ഇത് ഇൻസ്റ്റാൾ ചെയ്യേണ്ടത്. തുടർന്ന് pkg update, pkg upgrade കമാൻഡുകൾ നൽകി ഓപ്പൺഎസ്എസ്എച്ച് (OpenSSH) ഇൻസ്റ്റാൾ ചെയ്യാം.
പാസ്വേഡ് സെറ്റ് ചെയ്ത്, termux-setup-storage നൽകി പെർമിഷൻ അനുവദിക്കുന്നതോടെ ഫോണിന്റെ ഡാറ്റ സെർവറിന് ലഭ്യമാകും. ആൻഡ്രോയിഡ് നേരിടുന്ന വെല്ലുവിളികൾ ആൻഡ്രോയിഡ് 12 മുതലുള്ള പതിപ്പുകളിൽ പവർ മാനേജ്മെന്റുമായി ബന്ധപ്പെട്ട
ചില പരിമിതികളുണ്ട്. പശ്ചാത്തലത്തിലുള്ള പ്രോസസറുകളെ നിയന്ത്രിക്കുന്ന ഈ സംവിധാനം സെർവർ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ ഡെവലപ്പർ ഓപ്ഷനുകളോ എഡിബി കമാൻഡുകളോ ഉപയോഗിക്കേണ്ടതുണ്ട്.
കൂടാതെ, ബാറ്ററി ഒപ്റ്റിമൈസേഷൻ ഒഴിവാക്കാൻ ടർമുക്സ് ആപ്പുകൾക്ക് എക്സംപ്ഷൻ നൽകേണ്ടതും അത്യാവശ്യമാണ്. ഫോൺ അമിതമായി ചൂടാകാതിരിക്കാൻ കെയ്സുകൾ ഒഴിവാക്കുകയും ചാർജിംഗ് നിയന്ത്രിക്കാൻ സ്മാർട്ട് പ്ലഗുകൾ ഉപയോഗിക്കുകയും ചെയ്യാം.
പ്രവർത്തന രീതി റാസ്പ്ബെറി പൈ പ്രധാന സോഴ്സ് ആയി പ്രവർത്തിക്കുമ്പോൾ, ഫോൺ അതിലേക്കുള്ള ബാക്ക് അപ് കോപ്പിയായി പ്രവർത്തിക്കുന്നു. ഷെഡ്യൂൾ ചെയ്ത പ്രകാരം ആർസിൻക് (rsync) വഴിയാണ് ഡാറ്റ ഫോണിലേക്ക് മാറ്റുന്നത്.
ഫോൺ പ്രവർത്തനരഹിതമായാൽ പോലും ഡാറ്റ നഷ്ടപ്പെടില്ല എന്ന സുരക്ഷിതത്വമുണ്ട്. കുറഞ്ഞ ചിലവിൽ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പരീക്ഷണം മികച്ചൊരു മാതൃകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

