കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ അന്വേഷണത്തിൽ നിർണായകമായ ദൃശ്യങ്ങൾ ലഭിച്ചു. കുട്ടി സൈക്കിളിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് കുട്ടിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്. ഇതിൽ കന്നേറ്റി കായലിന് സമീപം സ്ഥാപിച്ചിട്ടുള്ള ക്യാമറയിലും കുട്ടി സൈക്കിളിൽ എത്തുന്ന ദൃശ്യങ്ങൾ വ്യക്തമാണ്.
ബിലാൽ സൈക്കിളിൽ കായൽക്കര വരെ എത്തിയിരുന്നു എന്നത് ഈ ദൃശ്യങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ സൈക്കിളും വസ്ത്രവും കണ്ടെത്തിയ കന്നേറ്റി കായലിന് സമീപം ഇന്നും തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ് കാണാതായ കരുനാഗപ്പള്ളി സ്വദേശിയായ ബിലാൽ. വീട്ടിൽ നിന്ന് കളിക്കാനായി പുറത്തേക്ക് പോയ കുട്ടി പിന്നീട് തിരികെ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
നിലവിൽ പോലീസിനൊപ്പം ഫയർഫോഴ്സും സംയുക്തമായി കായലിൽ തെരച്ചിൽ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

