അവധി ആഘോഷത്തിനായി മാതാവിന്റെ ജന്മനാട്ടിലെത്തിയ പതിനേഴുകാരന് വൈദ്യുതാഘാതമേറ്റ് ദാരുണ അന്ത്യം. അയർലൻഡ് സ്വദേശിയായ അലക്സ് മക്കീ ആണ് ഗ്രീസിൽ അവധിക്കാലം ചെലവഴിക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയത്.
ഗ്രീസിലെ കീമോലോസിലുള്ള വസതിയിൽ വെച്ചായിരുന്നു ഈ ദുരന്തം സംഭവിച്ചത്. അയർലൻഡിലെ കോർക്ക് സ്വദേശിയാണ് മരണപ്പെട്ട
അലക്സ്. സംഭവസമയത്ത് അലക്സിനൊപ്പം അദ്ദേഹത്തിന്റെ മാതാവും ഈ വസതിയിൽ ഉണ്ടായിരുന്നു.
അപകടത്തിൽ മാതാവിനും വൈദ്യുതാഘാതമേറ്റെങ്കിലും പരിക്കുകളോടെ ജീവൻ രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിലെ വാട്ടർ ഹീറ്ററിലുണ്ടായ വയറിംഗ് തകരാറും, ഫ്യൂസ് ബോക്സിലെ സുരക്ഷാ വാൽവിനുണ്ടായ തകരാറുമാണ് ഈ ദാരുണമായ അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മരണപ്പെട്ട അലക്സ് കഴിവിൻ്റെ കാര്യത്തിലും ഏറെ ശ്രദ്ധേയനായിരുന്നു.
സംസാരശേഷിയില്ലാത്ത ഓട്ടിസം ബാധിതരായ വ്യക്തികൾക്കായി ‘ബംബിൾബീ’ എന്ന കമ്മ്യൂണിക്കേഷൻ സിസ്റ്റം വികസിപ്പിച്ചെടുത്തത് വലിയ വാർത്തയായിരുന്നു. ഈ വർഷം അയർലൻഡിൽ നടന്ന യംഗ് സയന്റിസ്റ്റ് ടെക്നോളജി എക്സിബിഷനിൽ അലക്സും സഹപാഠികളും ചേർന്ന് ഈ നേട്ടത്തിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

