അമേരിക്കയെ ആശങ്കയിലാഴ്ത്തി വീണ്ടും വിദ്യാഭ്യാസ സ്ഥാപനത്തിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ (Virginia University) നടന്ന വെടിവയ്പിൽ അഞ്ചോളം പേർക്കാണ് ഗുരുതര പരിക്കേറ്റത്.
സംഭവത്തിൽ നിരവധി പേർ സംശയ നിഴലിലാണ്. സർവകലാശാലയിലെ ഡോർമിറ്ററികൾക്ക് സമീപം ശനിയാഴ്ച പുലർച്ചെയാണ് ഈ സുപ്രധാനാഭയ സംഭവം അരങ്ങേറിയത്.
തിങ്കളാഴ്ച ക്ലാസുകൾ ആരംഭിക്കാനിരിക്കെ നിരവധി വിദ്യാർത്ഥികളാണ് സംഭവസമയത്ത് ഡോർമിറ്ററിയിലും ക്യാംപസിലുമായി ഉണ്ടായിരുന്നത്. പരിക്കേറ്റവരിൽ ഏറിയ പങ്കും വിദ്യാർത്ഥികളാണ്.
1882-ൽ സ്ഥാപിതമായ ഈ സർവകലാശാലയിൽ 5000 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. വെടിവെപ്പുണ്ടായ ഉടൻ തന്നെ മുൻകരുതൽ നടപടിയായി ക്യാമ്പസ് പൂർണ്ണമായും ലോക്ക്ഡൗണിലാക്കി.
തുടർന്ന് വിദ്യാർത്ഥികളോടും ജീവനക്കാരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ കർശന നിർദ്ദേശം നൽകി. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ അഞ്ച് പേരെയും അടിയന്തര ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ചെസ്റ്റർഫീൽഡ് കൗണ്ടി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ അക്കാദമിക് വർഷത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്കായുള്ള താമസസൗകര്യങ്ങൾ കഴിഞ്ഞ ആഴ്ചയാണ് തുറന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

