കാസർകോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. 162 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.
കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന നിരോധിത ലഹരിമരുന്നാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കാസർകോട് എൻമകജെ ഓർമ്പൊടി കണ്ടിഗെ സ്വദേശി അബ്ദുൾ അസീസ് ആണ് അറസ്റ്റിലായത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ബദിയടുക്ക എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇയാൾ പിടിയിലായത്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി.
കർണാടകയിൽ നിന്ന് കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി കൊണ്ടുവന്നതാണ് ഈ ലഹരിമരുന്ന്. പ്രതി സഞ്ചരിച്ചിരുന്ന കെഎൽ 14 കെ 1338 നമ്പർ ഐ20 കാറും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 157 ഗ്രാം എംഡിഎംഎയും, അബ്ദുൾ അസീസിന്റെ പാന്റ്സിന്റെ കീശയിൽ നിന്ന് 5 ഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്തത്. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

