രാജ്യം സ്വാതന്ത്ര്യദിനാഘോഷ നിറവിലാണ്. ഇതിനിടെ, 2014-ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തിയ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗവുമായി ബന്ധപ്പെട്ട
വെളിപ്പെടുത്തലുകൾ ശ്രദ്ധ നേടുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പ്രധാനമന്ത്രിമാർക്ക് ഏർപ്പെടുത്തിയിരുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചം എടുത്തുമാറ്റാൻ മോദി അന്നേ കർശന നിർദ്ദേശം നൽകിയിരുന്നതായി മുൻ പ്രതിരോധ സെക്രട്ടറി ആർ.കെ.
മാത്തൂർ വെളിപ്പെടുത്തി. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടാണ് അദ്ദേഹം ഈ ചരിത്ര നിമിഷങ്ങൾ പങ്കുവെച്ചത്.
ഓഗസ്റ്റ് 15-ന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ അന്നത്തെ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഡയറക്ടറും ആർ.കെ. മാത്തൂറും ചേർന്ന് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നരേന്ദ്ര മോദിക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു.
പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ചെങ്കോട്ടയിലെ ചടങ്ങായതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങളും പ്രത്യേകം ചർച്ച ചെയ്തിരുന്നു. ഇതിനിടയിലാണ് പ്രസംഗവേദിയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ ധരിപ്പിച്ചത്.
എന്നാൽ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിശദീകരണം കേട്ടയുടൻ തന്നെ പ്രധാനമന്ത്രി ഇടപെടുകയായിരുന്നു. “ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് തനിലു മുന്നിലുണ്ടെങ്കിൽ പൗരന്മാരെ അഭിസംബോധന ചെയ്യാൻ കഴിയില്ല” എന്ന് നരേന്ദ്ര മോദി തീർത്തുപറഞ്ഞു.
സുരക്ഷ മുൻനിർത്തിയാണ് ഇങ്ങനെയൊരു സജ്ജീകരണം ഒരുക്കിയിരിക്കുന്നതെന്നും, ഗ്ലാസ് ഷീൽഡ് മാറ്റിയാലുള്ള അപകടസാധ്യതകളെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ സുരക്ഷാ കവചം പൂർണ്ണമായും ഒഴിവാക്കണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയായിരുന്നു.
തുടർന്ന് സ്വാതന്ത്ര്യദിന ചടങ്ങിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പുലർച്ചെ 2 മണിയോടെ ഉദ്യോഗസ്ഥർ ചെങ്കോട്ടയിലെ ആ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് നീക്കം ചെയ്യുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

