ഇന്ത്യയുടെ എഴുപത്തിയൊൻപതാം വർഷം പിന്നിട്ട് എൺപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ റിയാദിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ നടന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ സൗദി അറേബ്യയിലെ 27 ലക്ഷം വരുന്ന ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ പാലമായി വർത്തിക്കുന്നുവെന്ന് അംബാസഡർ വിപുൽ പ്രസ്താവിച്ചു.
രാവിലെ കൃത്യം 8.30-ന് എംബസി അങ്കണത്തിൽ അംബാസഡർ ദേശീയ പതാക ഉയർത്തിയതോടെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമായി. വന്ദേമാതരം പൂർണ്ണമായി ആലപിച്ച ശേഷമായിരുന്നു പതാക ഉയർത്തൽ കർമ്മം.
തുടർന്ന് ദേശീയ ഗാനവും മുഴങ്ങി. വന്ദേമാതര ഗാനത്തിെൻറ 150-ാം വാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങളും ചടങ്ങിൻ്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും പഴയ സംസ്കാരങ്ങളിലൊന്നും ജനാധിപത്യത്തിെൻറ മാതാവുമായ ഭാരതത്തെ, അറബ്-ഇസ്ലാമിക പൈതൃകത്തിെൻറ കേന്ദ്രമായ സൗദി അറേബ്യയിൽ പ്രതിനിധീകരിക്കാൻ കഴിയുന്നത് വലിയൊരു അംഗീകാരമാണെന്ന് അംബാസഡർ അഭിപ്രായപ്പെട്ടു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻൻ്റെ ഇന്ത്യ സന്ദർശനവും (2023), പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനവും (2025) നയതന്ത്ര ബന്ധത്തിന് പുതിയ ആവേശം പകർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എംബസി ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക പരിപാടികളിൽ നിരവധി പേർ പങ്കെടുത്തു. റിയാദിലെ നൃത്ത വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ വന്ദേമാതര നൃത്തശിൽപം അരങ്ങേറി.
ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ദേശീയോദ്ഗ്രഥന ഗാനം അവതരിപ്പിച്ചു. പോൾ സ്റ്റാർ ഡാൻസ് ഗ്രൂപ്പ് ഒരുക്കിയ ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹത്തെ ആസ്പദമാക്കിയുള്ള പ്രത്യേക നൃത്തപരിപാടിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കും കലാപരിപാടികളിൽ പങ്കെടുത്തവർക്കും അംബാസഡർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

