സംസ്ഥാനത്തെ ലോ കോളജുകളിലെ മൂല്യനിർണയവുമായി ബന്ധപ്പെട്ട ഗുരുതരമായ അപാകതകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്ത്.
വിദ്യാർത്ഥികളുടെ സമരത്തെ പൊലീസ് ബലം പ്രയോഗിച്ച് അടിച്ചമർത്തിയ നടപടിക്കെതിരെ തിങ്കളാഴ്ച മുതൽ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് സംഘടന അറിയിച്ചു. കഴിഞ്ഞ ദിവസം കേരള സർവകലാശാല ആസ്ഥാനത്തേക്ക് വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ചും പ്രതിഷേധവും വലിയ സംഘർഷത്തിലാണ് കലാശിച്ചത്.
സമാധാനപരമായ രീതിയിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.
പെൺകുട്ടികൾ ഉൾപ്പെടെയുള്ള സമരക്കാരെ പൊലീസ് അപരിഷ്കൃതമായി വലിച്ചിഴച്ചു നീക്കിയെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. അതേസമയം, പ്രശ്നത്തിൽ ഇടപെടേണ്ട
സർവകലാശാലാ അധികാരികളുടെ ഭാഗത്തുനിന്നും പക്ഷപാതപരമായ നടപടികളാണ് ഉണ്ടാകുന്നതെന്നും ആക്ഷേപമുണ്ട്. ഇതിനിടെ വൈസ് ചാൻസലർ എബിവിപി (ABVP) പ്രവർത്തകരെ മാത്രം ചർച്ചയ്ക്കായി വിളിച്ചു വരുത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് സർവകലാശാലയുടെ നടപടികൾക്കെതിരെ തിങ്കളാഴ്ച മുതൽ സമരം കൂടുതൽ ശക്തമാക്കാൻ എസ്എഫ്ഐ തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

