ഇടുക്കി ജില്ലയിലെ എഴുകുംവയലിൽ അതീവ ഗുരുതരമായ കൊലപാതകം. മാതാപിതാക്കളെ മകൻ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവമാണ് പുറത്തുവന്നിരിക്കുന്നത്.
പാറത്തറയിൽ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം പ്രതിയായ മകൻ ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഒരു ബന്ധുവിന് അയച്ചുകൊടുക്കുകയായിരുന്നു.
ഈ ദൃശ്യങ്ങൾ ബന്ധു ഇടവകയിലെ വൈദികന് കൈമാറിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലാണ് കണ്ടെത്തിയത്.
പ്രതിയായ അജീഷ് ലഹരിക്ക് അടിമയാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ലഹരിയുടെ സ്വാധീനത്തിലായിരുന്ന മകൻ വീട്ടിലെത്തി ബഹളം വെക്കുകയും മാതാപിതാക്കളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
തുടർന്ന് വീട്ടിൽ തന്നെയുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

