കോട്ടയം: പാലാ നഗരസഭയിലെ പുതിയ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗം മായാ രാഹുലിനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. മായയെ പിന്തുണയ്ക്കുന്നതായി വിമത കോൺഗ്രസ് കൗൺസിലർമാരും എൽഡിഎഫ് കൗൺസിലർമാരും സംയുക്തമായി തീരുമാനിക്കുകയായിരുന്നു.
ആകെയുള്ള 26 കൗൺസിലർമാരിൽ 17 പേരുടെ പിന്തുണയാണ് മായാ രാഹുലിന് ലഭിക്കുന്നത്. ഈ മാസം 19-നാണ് നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം തവണയാണ് മായാ രാഹുൽ വിജയിക്കുന്നത്. നിലവിൽ 19-ാം വാർഡിനെയാണ് അവർ കൗൺസിലിൽ പ്രതിനിധീകരിക്കുന്നത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന നേട്ടം സ്വന്തമാക്കിയ ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെത്തുടർന്ന് പുറത്തുപോയ ഒഴിവിലേക്കാണ് ഇപ്പോൾ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ നഗരസഭ ഉപാധ്യക്ഷയുടെയും വോട്ടുകളുടെ പിൻബലത്തിലാണ് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം കൗൺസിൽ പാസാക്കിയത്.
ചർച്ചകളിൽ പങ്കെടുക്കരുതെന്ന പാർട്ടി വിപ്പ് പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

