കാസർകോട് ജില്ലയിലെ ബദിയടുക്കയിൽ വിതരണം ചെയ്ത കോഴിയുടെ തൂക്കത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് പരുക്കേറ്റു. സംഭവത്തിൽ കടയുടമയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെർളയിലെ ഐഡിയൽ ചിക്കൻ സെന്റർ ജീവനക്കാരനായ ഉക്കിനടുക്ക കാര്യാട് ഉന്നതിയിലെ ശിവപ്രകാശിന്റെ (21) പരാതിയിലാണ് നടപടി. ബദിയടുക്കയിലെ ഷെട്ടി ചിക്കൻ സ്റ്റാൾ ഉടമ രവീന്ദ്ര ഷെട്ടിക്കെതിരെയാണ് പൊലീസ് കേസ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഐഡിയൽ ചിക്കൻ സെന്ററിലെ ജീവനക്കാരനായ ശിവപ്രകാശ് കോഴി വിതരണത്തിനായി ഷെട്ടി ചിക്കൻ സ്റ്റാളിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. കോഴിയുടെ തൂക്കവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
തുടർന്ന് തന്നെ തടഞ്ഞുനിർത്തി മർദിക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തുവെന്നാണ് ശിവപ്രകാശ് നൽകിയ പരാதியில் വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

