റാന്നി ഐത്തലയിൽ മീൻ വറുത്തു നൽകാത്തതിന്റെ പേരിൽ ഗൃഹനാഥൻ ഭാര്യയെ ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഐത്തല പടിയറ വീട്ടിൽ റെജിക്കെതിരെയാണ് ഭാര്യ സുജ പരാതി നൽകിയത്. ചോറിനു കറികൾ കുറഞ്ഞുപോയെന്നാരോപിച്ചാണ് മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി ഭാര്യയെ ആക്രമിച്ചത്.
തലമുടിയിൽ പിടിച്ച് വലിക്കുകയും കവിളിലും മുതുകിലും ഇടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തനിക്ക് നേരെ അതിക്രമങ്ങൾ പതിവായ സാഹചര്യത്തിലാണ് ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം പൊലീസിനെ സമീപിച്ചതെന്ന് സുജ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

