അഹമ്മദാബാദ് കേന്ദ്രീകരിച്ച് നടന്ന രഹസ്യ അന്വേഷണത്തിനൊടുവിലാണ് ഗുജറാത്തിലെ വഡോദരയിൽ ഓൺലൈൻ വഴി നഗ്ന വിഡിയോ കോൾ നടത്തിവന്ന സംഘത്തെ പൊലീസ് പിടികൂടിയത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മനീഷ് പധിനാർ എന്ന പ്രധാന പ്രതിയാണ് അറസ്റ്റിലായത്.
മഞ്ചൽപൂരിലെ ഒരു ഫ്ലാറ്റിന്റെ മൂന്നാം നില കേന്ദ്രീകരിച്ചായിരുന്നു ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ‘സ്ട്രിപ്പ് ചാറ്റ്’ എന്ന സ്ട്രീമിങ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് പ്രതി ഈ തട്ടിപ്പ് സംഘത്തിന് നേതൃത്വം നൽകിയിരുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെയും പെൺകുട്ടികളെയും ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് ഈ ഫ്ലാറ്റിൽ താമസിപ്പിക്കുകയായിരുന്നു പതിവ്. ഈ ആപ്പിൽ ലോഗിൻ ചെയ്യുന്ന ഇടപാടുകാർ 500 രൂപ മുതൽ 5,000 രൂപ വരെ നൽകി അക്കൗണ്ട് റീചാർജ് ചെയ്യണം.
ഇതിനു പകരമായി ആപ്പിൽ ഉപയോഗിക്കാൻ കഴിയുന്ന ഡിജിറ്റൽ ടോക്കണുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഉപഭോക്താക്കൾ റീചാർജ് ചെയ്ത ശേഷം കോൾ ചെയ്യുമ്പോൾ സ്ക്രീനിൽ സ്ത്രീകൾ പ്രത്യപ്പെടുകയും അവരുടെ ആവശ്യാനുസരണം നഗ്നത പ്രദർശിപ്പിക്കുകയോ മറ്റ് ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യും.
ആപ്പിൽ ചെലവഴിക്കുന്ന സമയത്തിന് അനുസൃതമായി ഉപഭോക്താവിന്റെ അക്കൗണ്ടിലുള്ള ടോക്കണുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. ഇടപാടുകാരിൽ നിന്ന് ടോക്കണുകളുടെ രൂപത്തിൽ ലഭിക്കുന്ന തുക പിന്നീട് മനീഷ് പധിനാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റപ്പെടുകയായിരുന്നു.
ഇത്തരത്തിൽ ലഭിച്ച വലിയ വരുമാനം പ്രതിയും സംഘത്തിൽ ഉൾപ്പെട്ട സ്ത്രീകളും തമ്മിൽ കൃത്യമായി പകുതി വീതം പങ്കിട്ടെടുക്കുകയായിരുന്നു ചെയ്തിരുന്നത്.
ഈ ഓൺലൈൻ തട്ടിപ്പിലൂടെ സമ്പാദിച്ച കള്ളപ്പണം ഉപയോഗിച്ച് വഡോദരയിൽ 11 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര ഫ്ലാറ്റ് പ്രതി വാങ്ങിയതായും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മുമ്പ് ഒരു കോൾ സെന്റർ നടത്തിയിട്ടുള്ള വ്യക്തിയാണ് പിടിയിലായ മനീഷ്.
അവിടെ ഒപ്പമുണ്ടായിരുന്ന മുൻപരിചയം മുതലെടുത്താണ് ഇയാൾ സ്ത്രീകളെ ഈ റാക്കറ്റിലേക്ക് വലിച്ചെടുത്തത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നും എയർഹോസ്റ്റസ് ആകാൻ പഠനം നടത്തുന്ന ഒരു യുവതിയും ഈ ഓൺലൈൻ റാക്കറ്റിൽ സജീവമായി പ്രവർത്തിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരെ നിലവിൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അതീവ രഹസ്യമായി ചോദ്യം ചെയ്യൽ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

