തിരുവനന്തപുരം ജില്ലയിലെ ചെമ്പൂരിൽ റബ്ബർ തോട്ടത്തിൽ ജോലിക്കിടെ ഏഴടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന തൊഴിലാളിയാണ് തലനാരിഴയ്ക്ക് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
തോട്ടത്തിൽ കാടുപിടിച്ചു കിടന്നിരുന്ന ഭാഗത്താണ് കഴിഞ്ഞ ദിവസം ഈ കൂറ്റൻ പാമ്പിനെ കണ്ടത്. കൃഷിപ്പണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി പാമ്പിന്റെ തൊട്ടടുത്തേക്ക് എത്തിയപ്പോഴാണ് ഭീകരജീവിയെ കാണുന്നത്.
സമയോചിതമായി പെട്ടെന്ന് കുതറി മാറിയതിനാൽ തൊഴിലാളിക്ക് നേരെ വന്ന പാമ്പ് മറുവശത്തേക്ക് മാറിപ്പോവുകയായിരുന്നു. സംഭവത്തെ തുടർന്ന് പരിഭ്രാന്തരായ നാട്ടുകാർ ഉടൻ തന്നെ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്നേക്ക് റസ്ക്യുവർ കാട്ടാക്കട രതീഷ് സ്ഥലത്തെത്തി ഏറെ നേത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടി.
ഈ പ്രദേശത്ത് പാമ്പിന്റെ ശല്യം രൂക്ഷമാണെന്നും, നേരത്തെ വാവ സുരേഷ് എത്തിയും ഈ സ്ഥലത്തു നിന്നും പാമ്പിനെ പിടികൂടിയിട്ടുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി. ഒടുവിൽ വിദഗ്ദ്ധമായി പിടികൂടിയ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതർക്ക് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

