ഇന്ത്യയുടെ ശാസ്ത്രരംഗത്തെയും വിശിഷ്യാ ബഹിരാകാശ മേഖലയെയും ആഗോളതലത്തിൽ മുൻനിര ശക്തിയായി വളർത്തിയെടുക്കുന്നതിൽ ഡോ. വിക്രം സാരാഭായ് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് ശാസ്ത്രവേദി പത്തനംതിട്ട
ജില്ലാ കമ്മിറ്റി വിലയിരുത്തി. വിക്രം സാരാഭായിയുടെ 107-ാം ജന്മദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്.
പത്തനംതിട്ടയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സജി.കെ.സൈമൺ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് പൂവൻപാറ, ജില്ലാ കോർഡിനേറ്റർ മനോജ് ഡേവിഡ് കോശി എന്നിവർക്കൊപ്പം റെന്നീസ് മുഹമ്മദ്, ജോയൽ ജോസഫ്, ഗീവർഗീസ് ജോൺ, നസീർഖാൻ കടക്കാട്, ബിജു മലയിൽ, ചേതൻ കൈമൾമഠം തുടങ്ങിയ പ്രമുഖരും സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

