കൈകൾ കടിച്ചെടുത്തു, ശരീമാസകലം മുറിവേൽപ്പിച്ചു; പിറ്റ്ബുൾ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരുക്ക്|മനോരമ ഓണ്ലൈൻ ന്യൂസ്|Pitbull Attack Leaves Couple Seriously Injured
Read Full Article
പട്യാല∙ പിറ്റ്ബുൾ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരുക്ക്. പഞ്ചാബിലെ ഘുമാൻ നഗറിലാണ് സംഭവം.
പട്യാല സ്വദേശികളായ അങ്കിത് സഭർവാളും ഭാര്യ ഷിഫാലിയുമാണ് .
What you should read next
വാടക വീട് കാണുന്നതിനായാണു ഇരുവരും ഘുമാൻ നഗറിലെത്തിയത്.
വീടിന്റെ ഗേറ്റ് തുറന്നതും നായ ചാടി വന്ന് ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഷിഫാലിയുടെ കൈകൾ കടിച്ചെടുത്ത നായ ശരീരമാസകലം പരുക്കേൽപ്പിച്ചതായി അങ്കിത് പറഞ്ഞു.
ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അങ്കിത്തിനും സാരമായി പരുക്കേറ്റു. യുവാവിന്റെ കാലിലും പുറകിലും നായ കടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
What you should read next
സമീപവാസികൾ ദമ്പതികളെ രക്ഷിക്കാനെത്തിയെങ്കിലും അവർക്ക് നേരെയും നായ തിരിഞ്ഞു. ആദ്യമൊരു സ്ത്രീ നായയെ ഓടിക്കാനായി വടിയുമായി എത്തിയെങ്കിലും നായ ആക്രമണം തുടർന്നു.
പിന്നീട് മൂന്നോളം പേർ വടിയുമായി എത്തി നായയെ ഓടിച്ചാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. ഗുരുതതമായി പരുക്കേറ്റ ഭാര്യയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതായി അങ്കിത് കൂട്ടിച്ചേർത്തു.
A couple was att*cked by a Dog in Patiala while they were visiting a property with a real estate dealer.When they rang the doorbell, a pitbull inside the premises suddenly lunged at them. Both the husband and wife sustained multiple b!te wounds on various parts of their bodies.
— Harshit Singh (@i_m_harshitsing) സംഭവത്തിന് പിന്നാലെ പൊലീസിൽ പരാതി നൽകിയതായി അങ്കിത് പറഞ്ഞു. നായയെ തുറന്നുവിട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ആക്രമകാരികളായ നായകളെ നഗരത്തിൽ വളർത്തുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് പട്യാല മേയർ കുന്ദൻ ഗോഗിയ പറഞ്ഞു, English Summary: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews for16299am1l9ko4k2vvl7ts8 mo-environment-pet-dogs mo-news-national-states-punjab mo-environment-pitbull
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

