ഡൽഹി: ഫുക്കറ്റ് – ഡൽഹി എയർ ഇന്ത്യ വിമാനം ആകാശത്ത് താഴ്ന്നുപറന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഔദ്യോഗിക വിശദീകരണങ്ങളിൽ മാറ്റം.
തുടക്കത്തിൽ ആകാശചുഴിയാണ് കാരണമെന്ന് വ്യക്തമാക്കിയ എയർ ഇന്ത്യ, പിന്നീട് നിലപാടിൽ വ്യക്തത വരുത്തുകയായിരുന്നു. വിമാനത്തിന്റെ ക്യാപ്റ്റൻ ഉറക്കക്കുറവിനുള്ള മരുന്ന് കഴിച്ചിരുന്നുവെന്നാണ് പുതിയ വിശദീകരണം.
സംഭവത്തിൽ വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന മെയിന്റനൻസ് റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. തനിക്ക് കടുത്ത ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് എയർ ഇന്ത്യയുടെ അന്വേഷണ വിഭാഗത്തിന് പൈലറ്റ് നൽകിയിരിക്കുന്ന മൊഴി.
ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ താൻ കഴിച്ചിരുന്നുവെന്നും പൈലറ്റ് മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫുക്കറ്റിലെ വിശ്രമവേളയിലും തനിക്ക് കൃത്യമായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള വിശദീകരണം.
വിമാനത്തിന് ഇതിനിടെ നിരവധി സാങ്കേതിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

