അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസ്സിക്ക് പിതാവിന്റെ വിയോഗത്തില്‍ ആശ്വാസ വാക്കുകളുമായി പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്ത്. താങ്കളെയും കുടുംബത്തെയും ചേര്‍ത്തുപിടിക്കുന്നു.
കൂടുതല്‍ കരുത്തോടെ ഇരിക്കുക എന്നാണ് റൊണാള്‍ഡോയുടെ കമന്റ്. പിതാവിനെക്കുറിച്ചുള്ള മെസ്സിയുടെ സാമൂഹ്യ മാധ്യമ പോസ്റ്റിന് താഴെയാണ് റൊണാള്‍ഡോയുടെ ആശ്വാസ വചനങ്ങളെത്തിയത്.
റൊണാള്‍ഡോയ്ക്ക് പുറമേ ബ്രസീലിയന്‍ താരം നെയ്മാര്‍ ജൂനിയര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും നിരവധി അര്‍ജന്റൈന്‍ താരങ്ങളും മെസ്സിയുടെ കുറിപ്പിന് താഴെ അനുശോചന കമന്റുകളുമായി എത്തിയിട്ടുണ്ട്. അതേസമയം, തന്റെ സാമൂഹ്യ മാധ്യമ കുറിപ്പിലൂടെ ഫുട്ബോളില്‍ നിന്നുള്ള വിരമിക്കലിന്റെ സൂചനകളും മെസ്സി നല്‍കുന്നുണ്ട്.
പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മെസ്സിയുടെ വൈകാരികമായ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. “നിങ്ങള്‍ പോയെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല.
അതെനിക്ക് ഉള്‍ക്കൊള്ളനാകുന്നില്ല” എന്നാണ് മെസ്സി കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

