ഔദ്യോഗിക വസതിയിൽനിന്ന് കണക്കിൽപെടാത്ത പണം കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കൽ നടപടികൾ നേരിട്ടിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പണത്തിന്റെ ഉറവിടം സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ യശ്വന്ത് ശർമയ്ക്ക് സാധിച്ചില്ലെന്ന് 3 അംഗ സമിതി ലോക്സഭാ സ്പീക്കർക്ക് സമർപിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പരിശോധനയ്ക്കു മുൻപ് സ്റ്റോർ റൂമിലെ തെളിവുകൾ മാറ്റാൻ ശ്രമിച്ചതായും അന്വേഷണ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ച് 14ന് രാത്രിയാണ് ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായത്.
തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് സേനാംഗങ്ങൾ സ്റ്റോർ റൂമിൽ കത്തിക്കരിഞ്ഞ നിലയിൽ വൻതോതിൽ കറൻസി നോട്ടുകൾ കണ്ടെത്തുകയായിരുന്നു. ജസ്റ്റിസ് വർമ ഇതിനകം രാജി സമർപ്പിച്ചതിനാൽ, അദ്ദേഹത്തിനെതിരെയുള്ള പുറത്താക്കൽ നടപടികൾ സാങ്കേതികമായി അപ്രസക്തമാണ്.
എങ്കിലും രാജി നിയമ മന്ത്രാലയം ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ല. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയെ ഈ വിവാദത്തെത്തുടർന്ന് അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു.
പിന്നീടാണ് അദ്ദേഹം രാജിവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

