അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുൻമന്ത്രിയുടെ വാദങ്ങൾ പൂർണ്ണമായി തള്ളി കായിക വകുപ്പ് മന്ത്രി ഒ.ജെ.
ജനീഷ് രംഗത്ത്. സർക്കാരിന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന തരത്തിലുള്ള അവകാശവാദങ്ങളിൽ യാതൊരുവിധ കഴമ്പുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ടാണ് ഈ ഇടപാടുകൾ മുഴുവൻ നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വെറും 20 ദിവസം മുൻപ് മാത്രം രജിസ്റ്റർ ചെയ്യപ്പെട്ട
ഒരു പുതിയ കമ്പനിയുടെ പശ്ചാത്തലമോ മുൻകാല പ്രവർത്തനങ്ങളോ എന്തുകൊണ്ട് പരിശോധിച്ചില്ലെന്ന കാര്യത്തിൽ ഗൗരവമേറിയ ചോദ്യങ്ങളുണ്ട്. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷന് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങളിൽ സിസി (CC) ആയി ഉൾപ്പെടുത്തിയ അമീറ ആരാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നും ഒ.ജെ.
ജനീഷ് ആവശ്യപ്പെട്ടു. കടുത്ത ആക്ഷേപങ്ങളും ആരോപണങ്ങളും നേരിടുന്ന കമ്പനിക്ക് ഇതിനകം തന്നെ പണം കൈമാറിയിട്ടുണ്ടെന്നും, ഏതെങ്കിലും ഒരു വ്യക്തിക്ക് മാത്രം അനാവശ്യമായി സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുക്കാനാണ് ഇത്തരം നീക്കങ്ങൾ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

