കെഎസ്ആർടിസി ഡ്രൈവറായ എം.എ.അഭിലാഷിന് (48) മുന്നോട്ടുള്ള ജീവിത യാത്രയ്ക്കു സുമനസ്സുകളുടെ കൈത്താങ്ങ് അത്യാവശ്യമാണ്. കരിങ്കുന്നം മൂരിപ്പാറ വീട്ടിലെ അംഗമായ ഇദ്ദേഹം ബൈക്കപകടത്തിൽ മുഖത്തും കണ്ണിനും ഗുരുതര പരുക്കേറ്റ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലാണ്.
നിലവിൽ അഭിലാഷിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഉള്ളത്.
ഒരു സർജറി ഇതിനോടകം പൂർത്തിയായെങ്കിലും കാഴ്ച തിരിച്ചു കിട്ടുമോയെന്ന കാര്യത്തിൽ ഡോക്ടർമാർക്ക് ഉറപ്പു നൽകാനായിട്ടില്ല. മുഖത്തിന് ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് പ്ലാസ്റ്റിക് സർജറിയും നടത്തിയിട്ടുണ്ട്.
എങ്കിലും ഇനിയും നിരവധി ശസ്ത്രക്രിയകളും തുടർചികിത്സകളും ആവശ്യമാണ്. ഇതിനായി ലക്ഷക്കണക്കിന് രൂപയാണ് ചെലവ് വരുന്നത്.
ഇതുവരെയുള്ള ചികിത്സാ ചെലവുകൾ നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും കാരുണ്യം കൊണ്ടാണ് കണ്ടെത്താൻ സാധിച്ചത്. കെഎസ്ആർടിസി തൊടുപുഴ ഡിപ്പോയിലെ ഡ്രൈവറായ അഭിലാഷിന്റെ ജോലിയായിരുന്നു ഈ കുടുംബത്തിന്റെ ഏക വരുമാനമാർഗം.
അദ്ദേഹത്തിന്റെ മൂന്നുമക്കളും ഇപ്പോൾ വിദ്യാഭ്യാസം നേടുകയാണ്. കഴിഞ്ഞ മാസം 3-ാം തീയതി വൈകിട്ട് തൊടുപുഴ–പാലാ റോഡിൽ മഞ്ഞക്കടമ്പിനു സമീപം അഭിലാഷ് സഞ്ചരിച്ച ബൈക്ക് തടിലോറിയുമായി കൂട്ടിയിടിച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്.
ചികിത്സയിലൂടെ അഭിലാഷിന്റെ ഒരു കണ്ണിന്റെയെങ്കിലും കാഴ്ച വീണ്ടെടുത്ത് അദ്ദേഹത്തെ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം ഇപ്പോൾ കഴിയുന്നത്. എന്നാൽ ഭാവിയിലെ ചികിത്സയ്ക്കുള്ള ഭീമമായ പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ ആശങ്കയിലാണിവർ.
കനിവുള്ളവരുടെ സഹായം ഉണ്ടായാൽ മാത്രമേ ഇനി അഭിലാഷിന്റെ ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. സുമനസ്സുകൾക്ക് സഹായം എത്തിക്കുന്നതിനായി അഭിലാഷിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിതുര ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങൾ:
* അക്കൗണ്ട് നമ്പർ: 67230179872
* ഐഎഫ്എസ്സി കോഡ്: SBIN0070214
* ഫോൺ നമ്പർ: 9645909182
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

