തലസ്ഥാന നഗരിയിൽ വീടിന്റെ ടെറസിൽ അനധികൃതമായി ചാരായം വാറ്റിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ബാലരാമപുരം വേലിക്കോട്ടുകോണത്തുള്ള ഒരു വീടിന്റെ ടെറസിൽ നിന്നാണ് വാറ്റുപകരണങ്ങളും കോടയും മറ്റ് സാധനസാമഗ്രികളും പിടിച്ചെടുത്തത്.
ബാലരാമപുരം ആയിരവല്ലി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബൈജുവിന്റെ വീടിന്റെ ടെറസിൽ നിന്നുമാണ് ബാലരാമപുരം പൊലീസ് ഇവ കണ്ടെടുത്തത്. കരമനയിൽ പൂക്കട
നടത്തിവരികയായിരുന്നു ഇയാൾ. തിരുവനന്തപുരം റൂറൽ എസ്.
പി. ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ബൈജുവിന്റെ വീട്ടിൽ പരിശോധനയ്ക്കായി എത്തിയത്. പരിശോധനയ്ക്കിടയിലാണ് വീടിന്റെ ടെറസിൽ ചാരായം വാറ്റാനുള്ള ഉപകരണങ്ങളും ഗ്യാസ് അടുപ്പും കോടയും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് എത്തിയതറിഞ്ഞ ഉടൻ തന്നെ ബൈജു സംഭവസ്ഥലത്തു നിന്നും ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൂക്കച്ചവടത്തിന്റെ മറവിൽ ചാരായം വിൽപ്പന നടന്നിട്ടുണ്ടോ എന്ന കാര്യവും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

